തളിപ്പറമ്പ് :- തളിപ്പറമ്പിന്റെ കലാസാംസ്‌കാരിക വിനോദ വിജ്ഞാന വിരുന്ന് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. ധര്‍മ്മശാല ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററിലൊരുക്കിയ ഓഫീസിന്റെ ഉദ്ഘാടനം സിനിമ താരങ്ങളായ രാജേഷ് മാധവന്‍, ചിത്ര നായര്‍ എന്നിവര്‍ നിര്‍വഹിച്ചു.
ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന്‍ നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി എക്‌സിബിഷനുകള്‍, സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. കഴിഞ്ഞവര്‍ഷം 10 ലക്ഷത്തോളം പേരാണ് ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായത്.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍മാനും സംഘാടകസമിതി ചെയര്‍മാനുമായ പി മുകുന്ദന്‍, ആന്തൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി സതീദേവി, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ സന്തോഷ്, ജനറല്‍ കണ്‍വീനര്‍ എ നിഷാന്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി ഒ മുരളീധരന്‍, പി കെ ശ്യാമള ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.