നാറാത്ത് :- നാറാത്ത് ജുമാമസ്ജിദ് സമീപം താമസിച്ചിരുന്ന റഫീഖ് MKP (45) ദുബായിൽ വെച്ച് മരണപ്പെട്ടു. രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഒരു മാസം മുന്നേ നാട്ടിൽ നിന്ന് തിരിച്ച് ദുബൈയിൽ പോയതായിരുന്നു. കുടുംബസമേതം ദുബൈയിൽ താമസിക്കുകയായിരുന്നു റഫീഖ്. ഖദീജയുടെയും പരേതനായ മഠത്തിൽ വളപ്പിൽ മൊയ്ദീന്റെയും മകനാണ്.
ഭാര്യ : നൂറ പി കെ
സഹോദരങ്ങൾ : ഷുക്കൂർ, റഷീദ, സൗദത് സീനത്ത്, സമീറ റിയാസ്.