കണ്ണൂർ :- കണ്ണൂർ നോർത്ത് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 19, 20 തീയ്യതികൾ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്ര മേളയുടെ ഉദ്ഘാടനം നാളെ ഒക്ടോബർ 19ന് രാവിലെ 10ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരസമിതിയംഗം സുരേഷ് ബാബു എളയാവൂർ അധ്യക്ഷത വഹിക്കും.
19ന് സാമൂഹിക ശാസ്ത്ര - പ്രവൃത്തി പരിചയമേളയും 20ന് ശാസ്ത്ര - ഗണിതശാസ്ത്ര മേളയും നടക്കും. ഉപജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നായി 3600ലധികം വിദ്യാർഥികളും അഞ്ഞൂറിലേറെ രക്ഷിതാക്കളും മേളയിൽ പങ്കുചേരും.