മയ്യിൽ :- ജന്മഭൂമി പത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനായി വരിക്കാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ട് മയ്യിൽ മണ്ഡലതല ജന്മഭൂമി വാരാചരണം ഉദ്ഘാടനം നിർവഹിച്ചു. വാർഷിക വരിസംഖ്യ പ്രമുഖ വൈദ്യർ ഡോ: ഭവദാസൻ നമ്പൂതിരിയിൽ നിന്നും ബേബി സുനാഗർ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
പ്രമുഖ ആയൂർവേദ കണ്ണ് രോഗ വിദഗ്ധൻ ഡോ:ഉണ്ണികൃഷ്ണൻ, മറ്റ് ഇടൂഴി ആയുർവേദ നഴ്സിങ് ഹോം ഉദ്യോഗസ്ഥരും പങ്കെടുത്തു. ബിജെപി മയ്യിൽ മണ്ഡലം പ്രഭാരി വിനീഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം കേണൽ സാവിത്രിയമ്മ റിട്ട. മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, ബാബുവികാസ് കെ.എൻ തുടങ്ങിയവർ പങ്കെടുത്തു.