ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം, പെരുമാച്ചേരി ഗാന്ധിജയന്തി ആഘോഷിച്ചു

 


പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയം, പെരുമാച്ചേരിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.പെരുമാച്ചേരിയിൽ നടന്ന ഗാന്ധി ജയന്തി ദിനാഘോഷം രാവിലെ പുഷ്പാർച്ചനയും പിന്നീട് ജില്ല തല ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ക്വിസ് മത്സരം പെരുമാച്ചേരി എ യു പി സ്കൂൾ പ്രഥമാദ്ധ്യാപിക റീത്ത ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.ഒ . ശ്രീജേഷ് അധ്യക്ഷത വഹിച്ചു. ഒ.സി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.മുതിർന്ന രക്ഷാധികാരി വി കെ നാരായണൻ ആശംസ അർപ്പിച്ച് സംസാരിച്ചു.


നിറഞ്ഞ പങ്കാളിത്തത്തിൽ നടന്ന പരിപാടിയിൽ മോഹൻദാസ്  ടി കീഴ്ന്ന & എൻ ജി ജിനേഷ് ടീം ഒന്നാം സ്ഥാനവും, പ്രകാശൻ കെ & സജിത്ത് പി വി രണ്ടാം സ്ഥാനവും അനുഗ്രഹ് & ആശ്രിത്‌ ടീം മൂന്നാം സ്ഥാനവും നേടി.

 പരിപാടിക്ക് കെ.വിനോദ് കുമാർ ,ഒ.സി. പ്രദീപ് കുമാർ , കൃഷ്‌ണൻ,റൈജു, രഞ്ചിത്ത്, സതീഷ് , സമ്പത്ത്, രവീന്ദ്രൻ , ശ്രീരാഗ് , അശോകൻ ,ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി.


Previous Post Next Post