പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതി ; കൊളച്ചേരി ഗ്രാമപഞ്ചായത്ത് മത്സ്യകുഞ്ഞുങ്ങളെ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു


കൊളച്ചേരി :- പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതിയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് പൊതുകുളമായ നണിയൂർവയൽ കുളത്തിൽ നിക്ഷേപിക്കാൻ ടി.വി മോഹനന് മത്സ്യകുഞ്ഞുങ്ങളെ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.സജ്‌മ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ ടി.വി ഷമീമ,  ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഫിഷറീസ് പ്രൊമോട്ടർ ശബ്ന സ്വാഗതവും ദീപ നന്ദിയും പറഞ്ഞു.

Previous Post Next Post