തലശ്ശേരി :- കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ അഞ്ച് മുതൽ ഒൻപതുവരെ തലശ്ശേരിയിൽ വിവിധ സ്കൂളുകളിൽ നടക്കും. സംഘാടകസമിതി രൂപവത്കരിച്ചു. ഡിസംബർ 5 ന് രചനാമത്സരം നടക്കും.
ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് 17 വേദികളിലായാണ് മത്സരം നടക്കുക. കലോത്സവനടത്തിപ്പിന് 33.98 ലക്ഷം രൂപയുടെ ബജറ്റിന് സംഘാടകസമിതി യോഗം അംഗീകാരം നൽകി. തലശ്ശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷബാന ഷാനവാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷ എൻ.രേഷ്മ, ഡി.ഡി.ഇ എ.പി അംബിക, നഗരസഭാ ഉപാധ്യക്ഷൻ വാഴയിൽ ശശി, നഗരസഭാ കൗൺസിലർ വി.ബി ഷംസുദീൻ, ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ, വിനോദ്കുമാർ, കെ.സി സുധീർ, ഡോ.വി.എസ് ജിതിൻ, എം.കെ അനൂപ് കുമാർ, എൻ.എ ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
എ.എൻ ഷംസീർ എം.എൽ.എ(ചെയർമാൻ), കെ.എം ജമുനാറാണി (വർക്കിങ് ചെയർമാൻ), വാഴയിൽ ശശി, ഷബാന ഷാനവാസ് (വൈസ്.ചെയർമാൻ), എ.പി അംബിക (കൺവീനർ), കെ.സി സുധീർ, ഇ.സി. വിനോദ്, പ്രേമരാജൻ, ഉഷാറാണി (ജോയിന്റ്കൺവീനർ), എൻ.ചന്ദ്രി (ഖജാൻജി).