കമ്പിൽ :- ഷിബിലി മുഹമ്മദ് കെ.വി (വയസ് 14) എന്ന കുട്ടി ഇന്നലെ (27.10.2023) തീയതി 7 മണിക്ക് വീട്ടിൽ നിന്നും പുറത്ത് പോയതിൽ പിന്നെ തിരിച്ചെത്തിയില്ല. കുട്ടിയെ കാണാതാകുമ്പോൾ വെളുത്ത നിറത്തിലുള്ള ടീ ഷർട്ടും നീല ജീൻസുമാണ് ധരിച്ചത്.
സുമാർ 158 cm ഉയരം. വെളുത്ത നിറം. മെലിഞ്ഞ ശരീരം. ഇടതു കവിളിൽ കറുത്ത മറുകുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.
മയ്യിൽ പോലീസ് സ്റ്റേഷൻ : 9497947256,9497980888