എം.എസ് സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരം ജീജേഷ് കൊറ്റാളിക്ക്


കണ്ണാടിപ്പറമ്പ് :- പുരോഗമന കലാ - സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ച എം.എസ് സുരേന്ദ്രന്റെ ദീപ്തമായ സ്മരണയ്ക്കുള്ള എം.എസ് സുരേന്ദ്രൻ സ്മാരക സാഹിത്യ പുരസ്കാരത്തിന് ജീജേഷ് കൊറ്റാളി അർഹനായി. എം.എസ് സുരേന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല സാഹിത്യ മത്സരത്തിൽ കഥാ രചനയിലാണ് ജീജേഷ് കൊറ്റാളി പുരസ്കാരം കരസ്ഥമാക്കിയത്.

ജീജേഷ് കൊറ്റാളിയുടെ കാവലാൾ എന്ന കഥയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നവംബർ ഒന്നിന് കേരള സാഹിത്യ അക്കാദമി തൃശൂർ ചങ്ങമ്പുഴ ഹാളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ വിനോദ് കൃഷ്ണയിൽ നിന്നും പുരസ്കാരം സ്വീകരിക്കും.

പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂൾ അധ്യാപകനാണ് ജിജേഷ് കൊറ്റാളി

Previous Post Next Post