കൊളച്ചേരി:-പ്രമുഖ സ്വാതന്ത്ര്യ സമര സേനാനീയും, സിപിഐ നേതാവുമായിരുന്ന ഇ കുഞ്ഞിരാമൻ നായരുടെ പതിനഞ്ചാം ചരമ വാർഷീക ദിനത്തിൽ പാടിക്കുന്നു സ്മൃതി കുടിരത്തിൽ പുഷ്പാർച്ചന നടന്നു അഡ്വ പി സന്തോഷ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ, പി കെ മധുസൂധനൻ, കെ വി ഗോപിനാഥ്, പി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.പ്രകടനത്തിന് ശേഷം
കരിങ്കൽ കുഴിയിൽ നടന്ന പൊതു സമ്മേളനം സിപിഐ ദേശീയ നിർവാഹക സമിതി അംഗം അഡ്വ പി സന്തോഷ് കുമാർ ഉൽഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അനുസ്മരണ പ്രസംഗം നടത്തി. പി കെ മധുസൂധൻ,അഡ്വ പി അജയകുമാർ, കെ വി ഗോപിനാഥ്, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു