മലപ്പട്ടം :- മലപ്പട്ടത്തെ സി.പി.ഐ നേതാവായിരുന്ന കെ.രാഘവൻ മാസ്റ്ററുടെ നാലാമത് ചരമ വാർഷികം സമുചിതമായി ആചരിച്ചു.മലപ്പട്ടത്ത് നടന്ന അനുസ്മരണ സന്മേളനം സി.പി.ഐ.ജില്ലാ എക്സിക്യൂട്ടിവംഗം വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി പി.പി.ഉണ്ണികൃഷണൻ അധ്യക്ഷത വഹിച്ചു.ജില്ലാ എക്ലിക്യൂട്ടിവംഗം പി.കെ. മധു സുദനൻ അനുസ്മരണ പ്രഭാഷണം നടത്തി.
സി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.കെ.എം മനോജ് കുമാർ, പി.പി നാരായണൻ എന്നിവർ സംസാരിച്ചു. സി.രാധാകൃഷ്ണൻ പതാകയുയർത്തി.