കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ് എ.യു.പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്ക് & സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ നിർമ്മിക്കുന്ന 40 കുട്ടി എഞ്ചിനീയർമാർക്കുള്ള പ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലനം ഇന്ന് പൂർത്തിയായി. കെ.സി ഹസീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പി ടി എ പ്രസിഡൻ്റ് കെ.മധു ഉദ്ഘാടനം ചെയ്തു.
നിർമാണ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി മയ്യിൽ എയ്സ് ബിൽഡേഴ്സ് എഞ്ചിനീയർ അഞ്ജു സി.ഒയുടെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ എഞ്ചിനീയർമാരായ ബാബു പണ്ണേരി, നിഖിൽ.പി, ഷംന പി.വി , ആർക്കിടെക്ട് അരുൺ അജയൻ എന്നിവർ പങ്കെടുത്തു. സ്കൂൾ ബാങ്ക് & സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെ ഔദ്യോഗിക പ്ലാൻ തിങ്കളാഴ്ച പുറത്തിറങ്ങും.
ചടങ്ങിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ നിയാസ് എം.ആർ, ബാബു പണ്ണേരി എന്നിവർ ആശംസമർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് കെ.കെ അനിത ടീച്ചർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ധ്രുവ.കെ നന്ദിയും പറഞ്ഞു.