യുവോത്സവം - ക്രിക്കറ്റ് മത്സരം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജേതാക്കളായി

 


തളിപ്പറമ്പ് :- ,'വിദ്വേഷത്തിനെതിരെ , ദുർ ഭരണത്തിനെതിരെ'  തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ക്യാമ്പയിന്റെ ഭാഗമായി തളിപ്പറമ്പ് കോട്ടക്കുന്ന് ക്രിക്കറ്റ് ടർഫിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിനെ പ്രതിനിധീകരിച്ച് മത്സരിച്ച അപ്പാച്ചി കമ്പിൽ ജേതാക്കളായി. 

 സി.എച്ച് ഇലവൻ ചപ്പാരപ്പടവിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ യഥാക്രമം ഗ്രീൻ ഫൈറ്റേഴ്സ് തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ഹരിത പരിയാരം എന്നിവരോടാണ് ഏറ്റുമുട്ടിയത്. മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാച്ച്മാൻ എന്നീ പട്ടങ്ങൾക്ക് അപ്പാച്ചി കമ്പിലിന്റെ റഹീം അർഹനായി

 മത്സരം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി നസീർ ഉദ്ഘാടനം ചെയ്തു . യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ജേതാക്കൾക്ക് ഉപഹാരം കൈമാറി മികച്ച വിജയം സമ്മാനിച്ച അപ്പാച്ചി കമ്പിലിനെ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു

Previous Post Next Post