അഴീക്കോട് :- അഴീക്കോട് അരയാക്കണ്ടിപ്പാറയിൽ തെരുവുനായശല്യം. ബുധനാഴ്ച രാവിലെ മൂന്നുപേർക്ക് കടിയേറ്റു. അരയാക്കണ്ടിപ്പാറ തോട്ടിലെ പീടികയിൽ എ.ബി റഷീദ് (60), പി.നിധീഷ് (48) കെ.കെ രമേഷ് ബാബു തൊത്തേൻ (65) എന്നിവർക്കാണ് കടിയേറ്റത്.
റഷീദിനെ സ്വന്തം വീട്ടുമുറ്റത്തുവെച്ചാണ് നായ ആക്രമിച്ചത്. നായയുടെ ഓട്ടത്തിനിടയിലാണ് വഴി നടക്കുകയായിരുന്ന മറ്റുള്ളവർക്കും കടിയേറ്റത്. മൂവരും കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി.