മയ്യിൽ :- വിദ്യാരംഭത്തിന് വേറിട്ട മാതൃകയായി മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം. പൂജാരിക്ക് പകരം നാടകനടൻ. മന്ത്രോച്ചാരണത്തിനു പകരം കൃഷി പാഠം. കൊച്ചു പഠിതാക്കൾ റിയാൻഷി.ആർ, സ്മൃദ്ധ പി.ഇ, ആർഷിൻ പി.വി , അനേയനിതിൻ, നന്ദിക.സി എന്നിവർ ചേർന്ന് തിരിതെളിയിച്ച ചടങ്ങ് പ്രമുഖ നാടക നടനും മയ്യിൽ റൈസ്സ് പ്രൊഡ്യൂസർ കമ്പനി എം.ഡി യുമായ ടി.കെ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. റിട്ട. പോലീസ് ഓഫീസർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡാൻസർ മനോജ് കല്യാട് , സംഗീത അദ്ധ്യാപിക രശ്മിറാം കണ്ണൂർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുത്തു. ഡയരക്ടർ രവിനമ്പ്രം സ്വാഗതം പറഞ്ഞു.