ശ്രീകണ്ഠാപുരം :-ആയിരത്തിലേറെ കുട്ടികൾ വിദ്യാരംഭം കുറിച്ച പാരമ്പര്യമുള്ള പാറക്കാടി മാണിക്കോത്ത് ഗുരുസന്നിധിയിൽ ഇപ്രാവശ്യവും ഗ്രന്ഥം വെപ്പും സരസ്വതി പൂജയും നടന്നു. കുടുംബാംഗങ്ങളും നിരവധി ഭക്തരും ചടങ്ങിന് സന്നിഹിതരായിരുന്നു.
മുഖ്യ രക്ഷാധികാരി അരവിന്ദാക്ഷൻ മാണിക്കോത്ത് വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് നേതൃത്വം നൽകി.