കരിങ്കൽക്കുഴി :- ഭാവന നാടകോത്സവം പോസ്റ്റർ പ്രകാശനം നടത്തി. ഭാവന കരിങ്കൽക്കുഴി ആറാമത് ഭാവന നാടകോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വേങ്ങര സംഘാടകസമിതി ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർക്ക് നൽകി നിർവ്വഹിച്ചു. ഭാവന പ്രസിഡണ്ട് സുരേഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു.
രെജു കരിങ്കൽകുഴി സ്വാഗതം പറഞ്ഞു. എൽ.എം ബാബു, പ്രകാശൻ പാടിക്കുന്ന്, ദീപ പ്രശാന്ത്, പി.പ്രസീത, ശ്രീനേഷ് ഇ തുടങ്ങിയവർ പങ്കെടുത്തു. നവംബർ 14 മുതൽ 19 വരെയാണ് അഖിലകേരള പ്രൊഫഷണൽ നാടകമത്സരം. 14 ന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക്, 15 ന്. വള്ളുവനാട് നാദത്തിന്റെ ഊഴം, 16 ന് തിരുവനന്തപുരം അക്ഷര ക്രീയേഷൻസിന്റെ ഇടം, 17 ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം, 18 ന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക എന്നീ നാടകങ്ങൾ അരങ്ങേറും. 19 ന് ഭാവനപുരസ്‌കാര വിതരണവും നാട്ടിലെ താരങ്ങളുടെ ഗ്രാമോത്സവം പരിപാടി നടക്കും. നാടകോത്സവ പ്രവേശനം സൗജന്യമാണ്.