മുല്ലക്കൊടി :- കണ്ണൂരിൽ നിന്ന് പറശ്ശിനി - മുല്ലക്കൊടി - മയ്യിൽ റൂട്ടിലേക്ക് പുതുതായി അനുവദിച്ച KSRTC ബസ്സിന് മുല്ലക്കൊടി സി.ആർ.സി. വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. വാർഡ് മെമ്പർ എം.അസൈനാർ മധുര പലഹാരം നൽകി ജീവനക്കാരെ സ്വീകരിച്ചു.
വായനശാല സെക്രട്ടറി കെ.സി മഹേഷ് മാസ്റ്റർ, ബ്രാഞ്ച് സെക്രട്ടരി കെ. ഉത്തമൻ , കെ.വി സുധാകരൻ, ഐ.വി സജീവൻ എന്നിവർ നേതൃത്വം നൽകി.
കണ്ണൂരിൽ നിന്ന് പറശ്ശിനിക്കടവ് വഴി മയ്യിലിലേക്കും തിരിച്ച് കമ്പിൽ വഴി കണ്ണൂരിലേക്കും ഇന്ന് മുതൽ കെ.എസ്.ആർ.ടി. സി. ബസ് സർവീസ് നടക്കും. രാവിലെ 6.15-ന് കണ്ണൂരിൽനിന്ന് പറശ്ശിനിക്കടവ്, അരിമ്പ്ര, മുല്ലക്കൊടി വഴി 7.25-ന് മയ്യിലിലെത്തും. തിരിച്ച് രാവിലെ 7.50-ന് മയ്യിലിൽ നിന്ന് മുല്ലക്കൊടി, അരിമ്പ്ര, കൊളച്ചേരി, പുതിയതെരു വഴി കണ്ണൂരിലേക്കുമാണ് ബസ് ഓടുക.