കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു.ഉദയ ജ്യോതി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മുപ്പതോളം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചു.
റിട്ട. ഹയർ സെക്കൻ്ററി ചരിത്രാധ്യാപകൻ പി ദിലീപൻ മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിച്ചു.പത്താംതരം വരെയുള്ളവരുടെ ക്വിസ് മത്സരത്തിൽ ശ്രീലക്ഷമി ഇ, മട്ടന്നൂർ ഒന്നാം സ്ഥാനവും ഋഷിക കെ, ഇരിട്ടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഓപ്പൺ ടു ആൾ വിഭാഗത്തിൽ ടി മോഹൻദാസ്, കീഴുന്ന ഒന്നാം സ്ഥാനവും ശ്രീലക്ഷമി ഇ ,മട്ടന്നൂർ രണ്ടാം സ്ഥാനവും നേടി.
കണ്ണൂർ നോർത്ത് സബ് ജില്ലാ എ ഇ ഒ ശ്രീമതി.ഒ.സി.പ്രസന്ന കുമാരി വിജയികൾക്ക് സമ്മാനവിതരണം നടത്തി. സംഘം പ്രസിഡൻ്റ് അഡ്വ.സി.ഒ. ഹരീഷ് അധ്യക്ഷത വഹിച്ചു.വിജ്ഞാന വീഥി കോ ഓർഡിനേറ്റർ സി കെ സുരേഷ് ബാബു മാസ്റ്റർ, സംഘം സെക്രട്ടറി കെ പി മഹീന്ദ്രൻ, സി ഒ മോഹനൻ, എം ധനേഷ് എന്നിവർ സംസാരിച്ചു.