പുഴാതി സോമേശ്വരി ക്ഷേത്രം അഖിലഭാരത ശ്രീമദ് ഭാഗവതസത്രം ; സംഘാടകസമിതി രൂപീകരിച്ചു


കണ്ണൂർ :- പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ മൂന്നു മുതൽ 14 വരെ നടക്കുന്ന അഖിലഭാരത ശ്രീമദ് ഭാഗവതസത്രത്തിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അഖില ഭാരത ശ്രീമദ് ഭാഗവതസത്രസമിതി ചെയർ മാൻ കെ.ശിവശങ്കരൻ അധ്യക്ഷ - തവഹിച്ചു. മേയർ ടി.ഒ.മോഹൻ, ചൈതന്യ രസാമൃതദാസ് പ്രഭു, സ്വാമി ആത്മചൈതന്യ, സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവൻ നമ്പൂതിരി, ഇ.പി. നാരായണ പെരുവണ്ണാൻ, ചിറക്കൽ കോവിലകം ഇളയരാജ സി.കെ സുരേഷ് വർമ, മുന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ കെ.സി.സോമൻ നമ്പ്യാർ, സോമേശ്വരി ട്രസ്റ്റി ശശിധരൻ തമ്പാൻ, ദേവസ്വം കമ്മിഷണർ പി.നന്ദകുമാർ, സത്രം സമിതി വൈസ് ചെയർമാൻ നാരായണ സ്വാമി, ട്രഷറർ എസ്.ശ്രീനി തുടങ്ങിയവർ സംസാരിച്ചു.

അഡ്വ. എ.വി കേശവന്റെ ആധ്യാത്മിക പ്രഭാഷണം, സോമേശ്വരി, ചേലേരി ക്ഷേത്രനാരായണീയം സമിതികളുടെ നേതൃത്വത്തിൽ നാരായണീയപാരായണം, കല്ലറ സംഗീതയുടെ കീർത്തനാലാപനം എന്നിവയും നടന്നു.

സംഘാടകസമിതി അംഗങ്ങൾ:

കൈതപ്രം ദാമോദരൻ നമ്പൂതിരി - ചെയർമാൻ

രവീന്ദ്രനാഥ് ചേലേരി - വർക്കിങ് ചെയർമാൻ

 മുരളി മോഹൻ - ജനറൽ കൺവീനർ 

Previous Post Next Post