ദീപാവലിക്ക് കേരളത്തിലേക്ക് ഒരു വന്ദേഭാരത്കൂടി


ചെന്നൈ :- ദീപാവലി യാത്രത്തിരക്ക് പരിഗണിച്ച് ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക വന്ദേഭാരത് സർവീസ് നടത്തുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നു. പിന്നീടിത് സ്ഥിരം വാരാന്ത സർവീസാക്കി മാറ്റാനും ആലോചനയുണ്ട്.

വ്യാഴാഴ്ച രാത്രി 11.30-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളിയാഴ്ച രാവിലെ നാലിന് ബെംഗളൂരു സിറ്റി ജങ്ഷനിലെത്തും. അവിടെനിന്ന് നാലരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയ്ക്ക് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 10.30-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരു-എറണാകുളം സർവീസ് ശനി, ഞായർ ദിവസങ്ങളിൽ ആവർത്തിക്കും. ഞായറാഴ്ച രാത്രി 11.30-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 4.30-ന് ചെന്നൈ സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.

Previous Post Next Post