ദുബൈയിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണാടിപ്പറമ്പ് സ്വദേശി മരിച്ചു

 



 

ദുബൈ: -റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ദുബൈ കരാമ സെന്ററിന് സമീപത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ പ്രകാശൻ തൽക്ഷണം മരിച്ചു. മൂന്നുമാസമായി സന്ദർശക വിസയിലായിരുന്നു. റാസൽഖൈമയിൽ ജോലി ശരിയായിരിക്കുമ്പോഴാണ് മരണം. 15 വർഷത്തോളം അബൂദബിയിൽ ജോലിചെയ്തിരുന്നു. പുതുതായി നിർമിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയാണ് ദുബൈയിൽ എത്തിയത്.

പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: അഭിരാമി, പ്രദീപ്. സഹോദരങ്ങൾ: പ്രദീപൻ, ഷാജി, സരസ്വതി, പ്രസന്ന. സംസ്‌കാരം നാട്ടിൽ

Previous Post Next Post