കണ്ണപുരം :- കെ കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിണാവിലെ 6 വയസ്സുകാരി ഷഹയാണ് മരിച്ചത്. ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഷിറാസ് - ഹസീന ദമ്പതികളുടെ മകളാണ് ഷഹ. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.