പി.ഡി.പി.എഫ് സ്നേഹ സംഗമം നടത്തി


മയ്യിൽ :- കണ്ണൂർ പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ തെക്കി ബസാറിലെ ഗുരുഭവനിൽ ത്രൈമാസിക സ്നേഹ സംഗമം നടന്നു. രക്ഷാധികാരി മോഹൻ സ്കറിയയുടെ സ്നേഹസന്ദേശത്തോടു കൂടി പരിപാടിക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് പി.കെ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി കെ.പി മുരളീധരൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.ദാമോദരൻ, എ. ഗോവിന്ദ പൊതുവാൾ, പി.പി.രാധ, , കെ.പി.ഗോപാലൻ എ.കെ.ഗീത, സി.ടി. പുരുഷോത്തമൻ, എന്നിവർ ഗാനാലാപനവും, ശങ്കരൻ നമ്പൂതിരി പുല്ലാങ്കുഴൽ വാദനവും നടത്തി.  

ഫോറം അംഗമായ സി.പി.കുഞ്ഞിരാമക്കുറുപ്പ്, കെ.പി.ഇ.എ. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി.ഒ. നാരായണൻ എന്നിവരുടെ ചരമത്തിൽ സഭ അനുശോചനം രേഖപ്പെടുത്തി.

തുടർന്ന് ശശീന്ദ്രൻ, സജീവൻ, റാഷിദ് എന്നീ നവാഗതരെ പ്രസിഡണ്ട് ഫോറത്തിലേക്ക് സ്വാഗതം ചെയ്തു. കെ.എ.ശങ്കരൻ നമ്പൂതിരി, മോഹനൻകാനാട്, കെ രത്നാകരൻ എന്നിവർ സംസാരിച്ചു.   സെക്രട്ടറി കെ.പി.മുരളീധരൻ സ്വാഗതവും ജെ.സിന്ധു നന്ദിയും പറഞ്ഞു.

Previous Post Next Post