മയ്യിൽ :- പൊരുതുന്ന പലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രവാസി സംഘം മയ്യിൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഇന്ന് ഒക്ടോബർ 31ന് വൈകുന്നേരം 4 മണിക്ക് മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും. ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. കെ വിജയൻ ഉദ്ഘാടനം ചെയ്യും.
ഐക്യദാർഢ്യസദസ്സിനോടനുബന്ധിച്ചുകൊണ്ട് SBI പരിസരത്തുനിന്ന് മയ്യിൽ ബസ് സ്റ്റാൻഡ് വരെ പ്രകടനവും നടക്കും.