ചെക്കിക്കുളം :- കോൺഗ്രസ് സേവാദൾ കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡണ്ട് സുനിത്തിൻ്റെ സ്ഥാനാരോഹണ ചടങ്ങ് ചെക്കിക്കുളം യു.പി സ്കൂളിൽ വെച്ച് നടന്നു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സതീശൻ പി.വി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോൺഗ്രസ് സേവാദൾ ജില്ലാ ട്രഷറർ മുസപള്ളി പറമ്പ്, തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് പത്മനാഭൻ മാസ്റ്റർ പഞ്ചായത്ത് മെമ്പർമാരായ യൂസഫ് പാലക്കൽ, ശശി കുറ്റ്യാട്ടൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, നിയുക്തമണ്ഡലം പ്രസിഡണ്ട് വിനോദ്, എന്നിവർ സംസാരിച്ചു' നവംബർ 12 ന് ആദ്യ പരിശീലന പരിപാടി നടത്താൻ തീരുമാനിച്ചു.