കണ്ണൂർ:-ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലിൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരണപ്പെട്ടത്. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിൽ പത്താം തരം വിദ്യാർഥിയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം.