ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദഫ് മത്സരം നാളെ


പള്ളിപ്പറമ്പ് :- ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദഫ് മത്സരം നാളെ ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടക്കും.

7 മണിക്ക് MIM വിദ്യാർത്ഥികളുടെ ഫ്ലവർ ഷോ, തുടർന്ന് ബുർദ്ദാ അവതരണം, 8 മണിക്ക് പൊതുസമ്മേളനം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാമസ്ജിദ് ഖത്തീബ് ഷാഹുൽ ഹമീദ് ബാഖവി ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് കെ അധ്യക്ഷത വഹിക്കും. MIM മദ്രസ വിദ്യാർത്ഥി അബ്ദുൽ ഖാദർ ഖിറാഅത്ത് നേതൃത്വം നൽകും. 8.30 ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് മദ്രസ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന മദ്ഹ് ഗാന മത്സരം നടക്കും.

Previous Post Next Post