നെല്ലിക്കപ്പാലം പാടശേഖരങ്ങളിലെ ഞാറ്റടിയില്‍ പട്ടാളപ്പുഴു; നെല്‍കര്‍ഷകര്‍ ശ്രദ്ധിക്കണം

 



 

കണ്ണൂർ:-ജില്ലയിലെ മയ്യില്‍ താഴെ, അരയിടം, നെല്ലിക്കപ്പാലം പാടശേഖരങ്ങളിലെ ഞാറ്റടിയില്‍ പട്ടാളപ്പുഴു ആക്രമണം വ്യാപകമായതിനാല്‍ നെല്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഇടവിട്ടുള്ള ഉയര്‍ന്ന താപനിലയും മഴയുമാണ് പട്ടാളപ്പുഴുശല്യത്തിനു കാരണം. പ്രാരംഭ ഘട്ടത്തില്‍ പാടങ്ങളില്‍ വെള്ളം കയറ്റി ഇവയെ നിയന്ത്രിക്കാം. ആക്രമണം കൂടുതലാണെങ്കില്‍ ഫ്‌ളൂബെന്‍ഡാമൈഡ് 20 ഡബ്‌ള്യു ഡി ജി (ടാകുമി) എന്ന കീടനാശിനി ഉപയോഗിക്കാം. ഇത് മൂന്ന് ഗ്രാം പത്ത് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യാം. ക്ലോറന്‍ട്രാനിലിപ്രോള്‍ 18.5 ശതമാനം കീടനാശിനി ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സംയോജിപ്പിച്ച് സ്‌പ്രേ ചെയ്യാം. നിലവിലെ കാലാവസ്ഥ പട്ടാളപ്പുഴുവിന്റെ വംശവര്‍ധനവിന് അനുകൂലമായതിനാല്‍ നെല്‍കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Previous Post Next Post