കണ്ണൂര്‍ :- കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.
രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് സതീശന്‍ പാച്ചേനി സ്മൃതി മണ്ഡപം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനാച്ഛാദനം നിര്‍വ്വഹിക്കും. സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്‌മൃതി മണ്ഡപത്തിൽ നടക്കുന്ന പുഷ്പാർച്ചനയ്ക്ക് ശേഷം അനുസ്മരണ സമ്മേളനം തളാപ്പ് നവനീതം ഓഡിറ്റോറിയത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. തുടർന്ന് നേതൃകൺവെൻഷനും ഉണ്ടായിരിക്കുന്നതാണെന്ന് എം.പി മാർ , എം.എൽ.എ മാർ ,കെ പി സി സി ഭാരവാഹികൾ ഉൾപ്പെടെയുള്ള സംസ്ഥാന - ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമാണ് സതീശന്‍ പാച്ചേനിയുടെ ആകസ്മിക വിയോഗം സൃഷ്ടിച്ചത്. സതീശന്‍ പാച്ചേനിയുടെ കുടുംബത്തിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വൈകാതെ സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് കൈമാറുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.