മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർത്ഥി സൈനുൽ ആബിദിന് പുരസ്കാര നേട്ടം


കല്യാശ്ശേരി : അഭിനയമികവിൽ മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർത്ഥി സൈനുൽ ആബിദിന് (7) പുരസ്കാര നേട്ടം. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ലഭിച്ചു.

മാങ്ങാട് മുഹമ്മദ് ഷെരീഫിന്റെ യും റഹ്മത്തിന്റെയും മകനാണ്. ലഹരിക്കെതിരെ പി.ജയരാജ് രചനയും സംവിധാനവും നിർവഹിച്ച വെയിൽമരം എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഭിന്നശേഷിയുള്ള ദീപു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നേട്ടം കൈവരിച്ചത്. മാങ്ങാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികളാണ് ഹ്രസ്വ ചിത്രത്തിൽ പൂർണമായും അഭിനയിക്കുന്നത്. അടുത്ത മാസം 20ന് തിരുവനന്തപുരത്ത് അവാർഡ് ഏറ്റുവാങ്ങും.

Previous Post Next Post