കണ്ണൂർ :- കണ്ണൂർ ദസറയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ കുടുംബശ്രീയുടെ മെഗാതിരുവാതിര അരങ്ങേറി. പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തിയ പരിപാടിയിൽ 200 കുടുംബശ്രീ പ്രവർത്തകർ അണിനിരന്നു.
മെഗാതിരുവാതിര സിനിമാ താരം അനശ്വര പൊന്നമ്പത്ത് തിരിതെളിച്ചതോടെ ആരംഭിച്ചു. മേയർ ടി.ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ.ഷബീന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീൻ, സിയാദ് തങ്ങൾ, തങ്ങൾ, സുരേഷ് ബാബു എള യാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ടി. രവീന്ദ്രൻ, എൻ.ഉഷ, ദസറ കോഡിനേറ്റർ കെ.സി. രാജൻ, സി.ഡി.എസ് ചെയർപേഴ്സൺ വി.ജ്യോതിലക്ഷ്മി, വൈസ് ചെയർപേഴ്സൺ വി.ജി വിനീത, മെമ്പർ സെക്രട്ടറി വി.പി അഫ്സില തുടങ്ങിയവർ സന്നിഹിതരായി.