പാമ്പുരുത്തി :- പാമ്പുരുത്തിയിലെ മണ്ടന്റകത്ത് റിയാസിന്റെ (37) മൃതദേഹം ഇന്ന് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മുസ്‌ലിംലീഗ് കണ്ണൂർ ജില്ല പ്രസിഡണ്ട് അഡ്വ:അബ്ദുൽ കരീം ചേലേരി, ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, മുൻ പ്രസിഡണ്ട് സി.പി.വി അബ്ദുള്ള, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ, മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം, ജനറൽ സെക്രട്ടറി എൻ.യു ഷഫീഖ് മാസ്റ്റർ, മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, തളിപ്പറമ്പ് മുനിസിപ്പൽ കൗൺസിലർ സി.സിറാജ്, നാറാത്ത് ഗ്രാമ പഞ്ചായത്തംഗം സൈഫുദ്ദീൻ നാറാത്ത് തുടങ്ങിയവർ സന്ദർശിച്ചു.