ഇരിട്ടി : യുവതി കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.എടക്കാനം എൽ.പി സ്കൂളിനു സമീപത്തെ നിട്ടൂർ വീട്ടിൽ എൻ. അനിഷ ( 35 )യെ ആണ് വീട്ടുകിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മണിയോടെയായിരുന്നു സംഭവം.
യുവതിയെ കാണാത്തതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.