ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു


ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 39ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും  ചേലേരിമുക്ക് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു.  എൻ വി പ്രേമാനന്തൻ അധ്യക്ഷതയിൽ ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. 

എം.കെ സുകുമാരൻ, കെ.വി പ്രഭാകരൻ, പി.കെ രഘുനാഥ്, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രഭാകരൻ മാസ്റ്റർ, എം.വി പ്രഭാകരൻ, ഷംസു കൂളിയാലിൽ , അജിത്ത്, യഹ്യ പള്ളിപ്പറമ്പ്, വേലായുധൻ, അഖിൽ തുടങ്ങിയവർ പങ്കെടുത്തു.  കെ.മുരളി മാസ്റ്റർ സ്വാഗതവും കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.










Previous Post Next Post