കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര നാളെ

 


കൊളച്ചേരി:- അഴിമതിയിൽ മുങ്ങിയ മുഖ്യമന്ത്രി രാജിവെക്കുക, ക്രമസമാധാന തകർച്ച, വില കയറ്റം നിയന്ത്രിക്കുക,കർഷകരോട് കാണിക്കുന്ന അനീതി, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമുള്ള UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര നാളെ ഒക്ടോബർ 14 ശനിയാഴ്ച്ച 2 മണിക്ക് ചേലേരിമുക്കിൽ തുടക്കമാവും . മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ പദയാത്ര ഉദ്ഘാടനം ചെയ്യും.

 മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലി മംഗര, യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് ശമീർ പള്ളിപ്രം സംസാരിക്കും. വൈദ്യർകണ്ടി , ചേലേരി യു.പി സ്കൂൾ , കൊളച്ചേരി പറമ്പ് , കൊളച്ചേരി മുക്ക്, കരിങ്കൽ കുഴി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര 6 മണിക്ക് കമ്പിൽ ടൗണിൽ സമാപിക്കും. 

 സമാപന സമ്മേളനം യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും , കെ.പി. സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, മുസ്‌ലിം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ ഖാദർ സംസാരിക്കും

Previous Post Next Post