ചേലേരി:-സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എല്ലാ മഹല്ലുകളിലും പ്രീ മാരിറ്റൽ കോഴ്സ് ഉൾപ്പടെ വിവിധ ബോധവൽക്കരണ പ്രോഗ്രാമുകൾ നടപ്പിലാക്കും. കാരയാപ്പ് മള്ഹറുൽ ഉലൂം മദ്രസ സദർ മുഅല്ലിം ഹാഷിം ഫൈസി ഇർഫാനിയെ പദ്ധതിയുടെ
സംസ്ഥാന റിസോഴ്സ് പേഴ്സണായി നിയമിച്ചു . സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണാടിപറമ്പ് റെയിഞ്ച് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം കാരയാപ്പ് മഹല്ല് ഖത്തീബ് കൂടിയാണ്. മലപ്പുറം പുലാമന്തോളിൽ നടന്ന പരിപാടിയിൽ സ്റ്റേറ്റ്. സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.