തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോത്സവം ; ലോഗോ പ്രകാശനവും പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നാളെ പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ


പറശ്ശിനിക്കടവ് :- തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ഇന്ന് ഒക്ടോബർ 17 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി ചെയർമാൻ പി.മുകുന്ദൻ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സിനിമ നാടകനടൻ വിനോദ് ചേപ്പറമ്പ ലോഗോ പ്രകാശനവും നിർവഹിക്കും. 

ആന്തൂർ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി പ്രേമരാജൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, തളിപ്പറമ്പ് സൗത്ത് ഉപജില്ല AEO ജാൻസി ജോൺ തുടങ്ങിയവർ പങ്കെടുക്കും.

Previous Post Next Post