കൃഷ്ണമേനോൻ വനിതാ കോളേജ് യൂണിയൻ ചെയർമാനായി വിജയിച്ച തീർത്ഥ നാരായണന് സ്വീകരണവും, വിവിധ കോളേജുകളിൽ കെ എസ് യു പാനലിൽ മത്സരിച്ചവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു



 

കുറ്റ്യാട്ടൂർ :-
കണ്ണൂർ യൂണിവേഴ്സിറ്റിയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൃഷ്ണമേനോൻ വനിതാ കോളേജ് യൂണിയൻ ചെയർമാനായി വിജയിച്ച തീർത്ഥ നാരായണന് സ്വീകരണവും, വിവിധ കോളേജുകളിൽ കെ എസ് യു പാനലിൽ മത്സരിച്ചവർക്കുള്ള അനുമോദനവും യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടു.

മാണിയൂർ സെൻട്രൽ ALP സ്കൂളിൽ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു. വി പദ്മനാഭൻ മാസ്റ്റർ മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ നിഷ, മണ്ഡലം പ്രസിഡന്റുമാരായ പി വി സതീശൻ, എൻ പി ഷാജി, യൂസുഫ് പാലക്കൽ, നൗഫൽ ചെറുവത്തല, എൻ വി നാരായണൻ യൂസുഫ് പാലക്കൽ, ത്രിവർണ പാറപ്പുറം പ്രതിനിധി മധുസൂദനൻ എന്നിവർ ആശംസയറിയിച്ച് സംസാരിച്ചു. അഭിൻ ആനന്ദ് സ്വാഗതവും സഹീൻ പി വി നന്ദിയും പറഞ്ഞു.





Previous Post Next Post