സ്വച്ഛത ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായുള്ള തീവ്ര ശുചീകരണ യജ്ഞം ആന്തൂർ നഗരസഭ തല ഉദ്ഘാടനം പറശ്ശിനിക്കടവ് ഹയർസെക്കൻ്ററി സ്കൂളിൽ നടന്നു

 

പറശ്ശിനിക്കടവ് :- മാലിന്യമുക്തം നവ കേരളം – സ്വച്ഛത ഹി സേവ ക്യാമ്പയിൻ്റെ ഭാഗമായുള്ള തീവ്ര ശുചീകരണ യജ്ഞം ആന്തൂർ നഗരസഭ തല ഉദ്ഘാടനം പറശ്ശിനിക്കടവ് ഹയർസെക്കൻ്ററി സ്കൂളിൽ വെച്ച് നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ ശുചിത്വ പ്രതിജ്ഞയോട് കൂടി നിർവ്വഹിച്ചു. 

വികസന സമിതി ചെയർമാൻ കെ വി പ്രേമരാജൻ മാഷ് അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ സെക്രട്ടറി പി എൻ അനീഷ്, പറശ്ശിനിക്കടവ് ഹയർസെക്കൻ്ററി  സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് പി കെ, ഹെഡ്മാസ്റ്റർ പി പത്മനാഭൻ, ക്ലീൻ സിറ്റി മാനേജർ ടി അജിത്ത്, Nss കോർഡിനേറ്റർ  പ്രവീണ ടീച്ചർ എന്നിവർ സംസാരിച്ചു.



 തുടർന്ന് സ്കൂളിലെ NSS, NCC, സ്കൗട്ട് & ഗൈഡ്, വിദ്യാർത്ഥികൾ, അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനംഗങ്ങൾ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂൾ പരിസരവും, ബസ്‌സ്റ്റാൻഡ് പരിസവും, പറശ്ശിനിക്കടവ് ഹെൽത്ത് സെൻ്റർ പരിസരവും ശുചീകരിച്ചു.






Previous Post Next Post