ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ എഴുത്തിനിരുത്ത് നടത്തി. സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
വായനശാല സെക്രട്ടറി കെ.വി പ്രതീഷ്, പ്രസിഡണ്ട് കെ.സന്തോഷ് കുമാർ, വായനശാല രക്ഷാധികാരി കെ.പ്രിയേഷ് കുമാർ, എ.കൃഷ്ണൻ, ലൈബ്രേറിയൻ എ.രസിത എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.