ക്ലാസ് കട്ട് ചെയ്ത് കറക്കം ; വിദ്യാർഥികളെ പിങ്ക് പോലീസ് പിടികൂടി


കണ്ണൂർ :- ക്ലാസ് കട്ട് ചെയ്ത് നഗരത്തിൽ കറങ്ങുന്നവർക്ക് പിങ്ക് പോലീസിന്റെ കൂച്ചുവിലങ്ങ്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കണ്ട ഏഴ് സ്കൂൾ വിദ്യാർഥികളെയാണ് ചൊവ്വാഴ്ച പിങ്ക് പോലീസ് പിടിച്ചത്. കണ്ണൂർ കോട്ടയിൽ മൂന്ന് യുവാക്കൾക്കൊപ്പം കണ്ടെത്തിയ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികളെയും പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെയും തുടർനടപടിക്കായി വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ചു.

പഴയ ബസ്സ്സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, എസ്.എൻ പാർക്ക്, പ്രഭാത് ജങ്ഷൻ, താണ, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളിലായിരുന്നു പിങ്ക് പോലീസിന്റെ പട്രോളിങ്.

Previous Post Next Post