ദേശീയപാതയിലെ കുഴിയിൽ വീണ് അപകടം ; യുവതി രക്ഷപ്പെട്ടത് തരനാരിഴയ്ക്ക്


കണ്ണൂർ :- ദേശീയപാതയിൽ മേലെ ചൊവ്വ ബസ്റ്റോപ്പിന് സമീപം രൂപപ്പെട്ട കുഴി ഇരുചക്ര വാഹനക്കാർക്ക് പ്രയാസമാകുന്നു. ദൂരെനിന്ന് ശ്രദ്ധയിൽപ്പെടാതെ ഈ കുഴിയിൽ വീണ് പല ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപ്പെട്ടു. ചൊവ്വാഴ്ച രാവിലെ യുവതി സഞ്ചരിച്ച സ്‌കൂട്ടർ ഈ കുഴിയിൽ വീണ് യുവതി നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. തൊട്ടു പിന്നാലെ വന്ന ബസിനടിയിൽപ്പെടാതെ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. യാത്രക്കാർ ഓടിയെത്തി രക്ഷപ്പെടുത്തി. സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചു.

Previous Post Next Post