പന്ന്യങ്കണ്ടി :- സംസ്ഥാന സ്കൂൾ കായികമേളയിൽ പോൾവാൾട്ടിനത്തിൽ മത്സരിച്ച വി.ടി മുഹമ്മദ് ഷെഹിനെ msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ആഷിഖ് തടിക്കടവ് സ്നേഹോപഹാരം കൈമാറി.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് പി.എ ഇർഫാൻ , msf പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ജനറൽ സെക്രട്ടറി റാസിം പാട്ടയം, ട്രഷറർ ഫവാസ് നൂഞ്ഞേരി എന്നിവർ പങ്കെടുത്തു.