പയ്യാമ്പലം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു


കണ്ണൂർ :- പയ്യാമ്പലം കടലിൽ കുളിക്കാൻ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. വാരം സ്വദേശിയും CHM സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ സവാദ് (13) ആണ് മരണപ്പെട്ടത്. വട്ടപ്പൊയിൽ പലചരക്ക്കട നടത്തുന്ന അബ്ദുൾ ഖാദറിന്റെ മകനാണ് സവാദ്.

ഞായറാഴ്ച ഫുട്ബോൾ കളിക്കാൻ വന്ന കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം. ലൈഫ് ഗാർഡ് രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. തുടർന്ന് സവാദ് സ്വകാര്യ ചികിത്സയിലായിരുന്നു.

Previous Post Next Post