ഓട്ടത്തിനിടയിൽ KSRTC ബസിന്റെ ടയർ ഊരിത്തെറിച്ചു


ചെറുപുഴ :- കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. രാജഗിരി-ചെറുപുഴ - പയ്യന്നൂർ റോഡിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. ഡ്രൈവറുടെ വശത്തെ മുൻഭാഗത്തെ ടയറാണ് ഊരിപ്പോയത്. ടയർ റോഡരികിൽ വീണതോടെ ബസ് റോഡിന് നടുക്ക് മുൻ വശം കുത്തിനിന്നു. 14 വർഷം പഴക്കമുള്ള ബസാണ്. ടയർ പിടിപ്പിച്ചിരുന്ന ഭാഗങ്ങളും താഴെ വീണുകിടക്കുന്നുണ്ട്.

കയറ്റം കയറുന്നതിനിടയിലായതിനാൽ ബസ്സിന് വേഗത കുറവായിരുന്നു. അതിനാലാണ് വൻ അപകടം ഒഴിവായത്. ഇവിടെ റോഡ്ഡിന്റെ മറുഭാഗത്ത് വലിയ താഴ്ചയാണ് ഉള്ളത്.

Previous Post Next Post