NRI സമ്മിറ്റ് ഒക്ടോബർ 30, തീയ്യതികളിൽ ; ഊന്നൽ നൽകുക വ്യവസായത്തിനും ടൂറിസത്തിനും


കണ്ണൂർ :- കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ മാസം അവസാനം രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിദേശമലയാളികളുടെ നിക്ഷേപ സംഗമമായ എൻ.ആർ.ഐ. സമ്മിറ്റ്' ഊന്നൽ നൽകുന്നത് വ്യവസായത്തിനും വിനോദസഞ്ചാരത്തിനും. ഈ രണ്ട് മേഖലകളിൽ നിക്ഷേപത്തിന് വൻ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. 

കണ്ണൂർ നായനാർ അക്കാദമിയിൽ നടക്കുന്ന സംഗമത്തിൽ 120 വിദേശ മലയാളികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമെ, നിലവിലുള്ള വ്യവസായം വികസിപ്പിക്കുന്നതിനും വൈവിധ്യവത്കരണം നടത്തുന്നതിനും താത്പര്യമുള്ളവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്..ഇവരടക്കം ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.മന്ത്രി പി.രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജില്ലയിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. നിക്ഷേപകർക്ക് ഭൂമിയും വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കും. കിൻഫ്ര ഏറ്റെടുത്തതും വ്യക്തികളുടെതുമായ അനുയോജ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ വായ്പ നൽകാൻ ദേശസാത്കൃത ബാങ്കുകളും കേരളാ ബാങ്കും സന്നദ്ധമായിട്ടുണ്ട്.നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന എല്ലാ മേഖലകൾക്കും പ്രത്യേകം ലെയ്സൻ ഓഫീസർമാരെ നിശ്ചയിച്ചിട്ടുണ്ട്. മാർഗ നിർദേശങ്ങൾ അവർ നൽകും. ആദ്യ ദിവസമായ 30-ന് കാർ ഷിക-വ്യവസായ രംഗത്തെ സാധ്യതകളാണ് പരിശോധിക്കുന്നത്. പിന്നീട് ഓരോ മേഖലകൾക്കായി പ്രത്യേക സെഷനുകൾ നടത്തും. എല്ലാ രംഗത്തുമുള്ള വിദഗ്ധർ അടങ്ങിയ പാനൽ തയ്യാറായിട്ടുണ്ട്.

Previous Post Next Post