കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കെ.എസ്.എസ്.പി.എ ജനറൽ ബോഡി യോഗം കമ്പിൽ എം.എൻ. ചേലേരി മന്ദിരത്തിൽ വച്ച് നടന്നു. ജില്ലാ സിക്രട്ടറി കെ.സി.രാജൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിന് KSSPA മണ്ഡലം പ്രസിഡന്റ് സി.വിജയൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജില്ലാ ജോയന്റ് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ എം.പി. പ്രേമാനന്ദൻ, കെ.ബാലസുബ്രഹ്മണ്യൻ, സംസ്ഥാന കൗൺസിലർ പി.കെ.പ്രഭാകരൻ മാസ്റ്റർ , ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി സി.ഒ. ശ്യാമള ടീച്ചർ,കെ.പി.ചന്ദ്രൻ മാസ്റ്റർ, വി.പത്മനാഭൻ മാസ്റ്റർ കെ.എം. നാരായണൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ടി.പി. രാധാകൃഷ്ണൻ സ്വാഗതവും കെ.മുരളീധരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് സി. വിജയൻ മാസ്റ്റർ , പി.കെ.രഘുനാഥൻ സെക്രട്ടറിയും കെ.മുരളിധരൻ മാസ്റ്ററെ ട്രഷറർ ആയും തെരഞ്ഞടുത്തു.