KSSPU കൊളച്ചേരി യൂണിറ്റ് വനിതാ സംഗമം നടത്തി




കൊളച്ചേരി :- KSSPU കൊളച്ചേരി യൂണിറ്റ് വനിതാ സംഗമം  കൊളച്ചേരിപ്പറമ്പിൽ യൂണിയൻ ഓഫീസ് ഹാളിൽ വെച്ച് നടന്നു. വനിതാവേദി ചെയർപേഴ്സൺ കെ.പി ഗിരിജാ ദേവി ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ടി കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു.

 എഴുത്തുകാരി ശൈലജ തമ്പാൻ ഷിബു മുത്താട്ടിന്റെ ലേഡീസ് കമ്പാർട്ട്മെന്റ് എന്ന പുസ്തകം പരിചയപ്പെടുത്തി.  ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.കെ ജനാർദ്ദനൻ നമ്പ്യാർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌മാരായ വി.വി വിജയരാഘവൻ ,കെ.പി വിജയൻ നമ്പ്യാർ, യൂണിറ്റ് പ്രസിഡണ്ട് പി.രാമകൃഷ്ണൻ , സെക്രട്ടറി എം.വി കരുണാകരൻ മാസ്റ്റർ, ട്രഷറർ കെ. ഉണ്ണിക്കൃഷ്ണൻ ,ജോയിന്റ് സെക്രട്ടറി എ.പി. രമേശൻ മാസ്റ്റർ, കമലാക്ഷി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

യൂണിയൻ വനിതാവേദി കൺവീനർ കെ.ജ്യോതി ടീച്ചർ സ്വാഗതവും എം. അംബുജാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.


Previous Post Next Post