തളിപ്പറമ്പ്:-മുസ്‌ലിം കോ ഓഡിനേഷൻ കമ്മറ്റി തളിപ്പറമ്പ് മണ്ഡലം യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ചുഴലി മുഹിയദ്ദീൻ മൗലവി,ഉമ്മർ നദ് വി തോട്ടിക്കൽ,മുഹമ്മദലി മൗലവി, ടി പി ഉമ്മർ , സി കെ.മുഹമ്മദ്,പി ടി പി മുസ്ഥഫ,അബൂബക്കർ വായാട്,ഹനീഫ ഏഴാംമൈൽ,അഹ്‌മദ് തേർളായി,പി ഇഖ് ബാൽ,ഹബീബുള്ള കൊട്ടില,മൂസ ഹിഷാമി,പി കെ ഉമ്മർ മൗലവി,ടി വി അസൈനാർ,പി കെ ഹാഷിം, മുഹമ്മദ് ബിൻ ആദം പ്രസംഗിച്ചു
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കൊടിപ്പൊയിൽ മുസ്തഫ സ്വാഗതവും സമദ് കടമ്പേരി നന്ദിയും പറഞ്ഞു,പത്തിന് കണ്ണൂരിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഡ്യ റാലി വിജയിപ്പിക്കുവാൻ തീരുമാനിച്ചു.
മണ്ഡലം കോഡിനേഷൻ കമ്മിറ്റി
ഭാരവാഹികളായി
ചുഴലി മുഹിയദ്ദീൻ മൗലവി
(ചെയർമാൻ)
കൊടിപ്പൊയിൽ മുസ്തഫ
(ജനറൽ കൺവീനർ) ഒ പി ഇബ്രാഹിം കുട്ടി (ട്രഷറർ).
വൈസ് ചെയർമാന്മാരായി
പി.കെ ഉമ്മർ മൗലവി,ടി പി ഉമർ,ജലാൽ ഖാൻ എന്നിവരെയും കൺവീനർമാരായി
മുഹമ്മദലി മൗലവി,സി കെ മുഹമ്മദ്,പി കെ ഹാഷിം എന്നിവരെയും തെരഞ്ഞെടുത്തു.